
അങ്കമാലി ഡയറീസ് നടീ-നടന്മാര്‍ക്കെതിരെ കേരളാ പൊലീസിന്റെ സദാചാര ആക്രമണം. മൂവാറ്റുപുഴ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തിലുള്ള പോലീസുകാർ താരങ്ങള്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് പൊതുനിരത്തില്‍ വെച്ച് അപമാനിക്കുകയായിരുന്നു. തങ്ങൾ സഞ്ചരിച്ച വാഹനം തടഞ്ഞ ശേഷം പെണ്ണിനേയും കൊണ്ട് എവിടെ പോവാണെന്ന് ചോദിച്ചതായും കൂടുതൽ സംസാരിച്ചാൽ വീട്ടിലറിയിക്കുമെന്ന് പറഞ്ഞതായും അപ്പാനി രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശരത് പറയുന്നു. വണ്ടിയിൽ പോസ്റ്റർ ഒട്ടിച്ചതിനാണ് വാഹനം തടയുന്നതെന്നാണ് കരുതിയത്. എന്നാൽ ഇവളുമായിട്ട് എങ്ങോട്ടാണ് കറക്കം, എന്താണ് പരിപാടി എന്നു വഷളത്തം കലര്‍ന്ന ഭാഷയിലാണ് അയാള്‍ സംസാരിച്ചതെന്നും ടിറ്റോ ( യു ക്ലാമ്പ് രാജൻ) വ്യക്തമാക്കുന്നു.
എന്നാൽ വാഹനത്തിന്റെ ചില്ലിൽ വരെ സ്റ്റിക്കർ ഒട്ടിച്ചിരുന്നുവെന്നും അവര് നാലഞ്ചു ചെറുപ്പക്കാരും ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നതിനാൽ താൻ ഒന്നും പറയാതെ പോരുകയായിരുന്നുവെന്നും ഡിവൈഎസ്പി കെ ബിജു മോന്‍ പറയുന്നു. കൊച്ചിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് താൻ പ്രതികരിച്ചതെന്നും ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും ബിജുമോൻ കൂട്ടിച്ചേർത്തു.
Post Your Comments