ഷവോമി റെഡ്മി നോട്ട് 4 ശനിയാഴ്ച മുതല്‍ ഇന്ത്യന്‍ സ്റ്റോറുകളില്‍ ലഭ്യമാകും. ഓൺലൈൻ സ്റ്റോറിലൂടെ മാത്രമാണ് ഇതുവരെയും റെഡ്മി നോട്ട് 4 വിൽപ്പന നടത്തിയിരുന്നത്. ബ്ലാക്ക്, ഡാര്‍ക്ക് ഗ്രെ, ഗോള്‍ഡ് എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് റെഡ്മി നോട്ട് 4 ലഭ്യമാകുന്നത്. ഓൺലൈൻ സ്റ്റോറിൽ വളരെ പെട്ടെന്ന് വിറ്റഴിഞ്ഞ ഈ ഉല്‍പന്നം ഇന്ത്യന്‍ സ്റ്റോറുകളില്‍ വിപണിയിലെത്തുന്നതോടെ നല്ല വില്‍പ്പനയുണ്ടാവുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.
2ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 3ജിബി റാം- 32 ജിബി ഇന്റേര്‍ണല്‍ മെമ്മറി, 4ജിബി റാം- 64 ജിബി ഇന്റേര്‍ണല്‍ മെമ്മറി എന്നിങ്ങനെ മൂന്നു വേരിയന്റുകളിൽ ഫോണുകള്‍ ലഭിക്കും. ഷവോമിയുടെ ഇതിന് മുമ്പുള്ള ഉല്‍പന്നമായ റെഡ്മി നോട്ട് 3 യും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. 4000 എം.എ.എച്ച് ബാറ്ററിയും നല്ല പെര്‍ഫോമന്‍സുമാണ് ഷവോമിയെ ജനങ്ങള്‍ ആകര്‍ഷിക്കാനുള്ള പ്രധാന കാരണം.
Post Your Comments