ഇരിങ്ങാലക്കുട: പാഠ്യവിഷയ ഉള്ളടക്കത്തിൽ വിവാദത്തിലായ പടിയൂര്‍ പീസ് സ്കൂളിനെച്ചൊല്ലി വീണ്ടും ആരോപണം. ഇത്തവണ രക്ഷിതാക്കൾ ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.കുട്ടികൾക്ക് അധ്യയന വർഷത്തിൽ വിതരണം ചെയ്ത സ്കൂൾ ഡയറിയിൽ നിന്ന് ദേശീയ ഗാനം ഉള്ള പേജ് കീറിക്കളഞ്ഞിട്ടാണ് വിതരണം ചെയ്തതെന്നും പിന്നീട് പ്രതിഷേധം ഭയന്ന് അത് വീണ്ടും ഒട്ടിച്ചു ചേർത്തതായുമാണ് ആരോപണം.
സ്കൂളിൽ വളരെ പണ്ടുമുതലേ ദേശീയഗാനം ആലപിക്കാറില്ലെന്നും ആരോപണമുണ്ട്.
ഈയിടെ വിവാദത്തിലായി കേസ് വന്നതിനു ശേഷമാണ് ദേശീയഗാനം ആലപിക്കാൻ തുടങ്ങിയതെന്നാണ് രക്ഷിതാക്കൾ പറയുന്നത്.എന്നാല്‍ ഡയറിയില്‍നിന്നു ദേശീയഗാനമുള്ള പേജ് മനഃപൂര്‍വം കീറിക്കളഞ്ഞിട്ടില്ലെന്നും പ്രിന്‍റിങ് തകരാര്‍ ഉള്ളതുകൊണ്ട് മാറ്റുകയാണ് ഉണ്ടായതെന്നും പീസ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഹരീഷ് കെ.എച്ച്. വ്യക്തമാക്കി. പിന്നീട് ആ പേജ് ഡയറിയിൽ ഉൾപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു.ദേശീയഗാനം സ്ഥിരമായി സ്കൂളില്‍ ആലപിക്കാറുണ്ടെന്നും ആ പേജിന്‍റെ മറുവശത്തുള്ള സ്കൂള്‍ യൂണിഫോം വിവരങ്ങള്‍ നല്‍കുന്നതിലെ പ്രിന്‍റിങ് തകരാര്‍ ഉള്ളതുകൊണ്ട് പേജ് മാറ്റിയതാണെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
Post Your Comments