വാഷിങ്ടണ്‍: സൗരയൂഥത്തിന് സമാനമായ മറ്റൊരു പ്രതിഭാസമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് നാസ. നാസയുടെ കണ്ടെത്തലില്‍ ശാസ്ത്രലോകം ഞെട്ടിയിരിക്കുകയാണ്. സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെ സംബന്ധിച്ചാണ് നാസയുടെ വെളിപ്പെടുത്തല്‍.
ഭൂമിയെ പോലെ ഏഴ് ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് നാസയുടെ കണ്ടെത്തല്‍. എക്‌സോപ്ലാനറ്റ്‌സ് സംബന്ധിച്ച് നാസയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു ശാസ്ത്രലോകം. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യമുണ്ടോയെന്ന അന്വേഷണങ്ങള്‍ക്കും ഈ കണ്ടെത്തല്‍ ശക്തി പകരും.
മാനവരാശിക്ക് തന്നെ ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. പുതിയ ഗ്രഹങ്ങളില്‍ ദ്രവരൂപത്തിലുള്ള ജലസാന്നിദ്ധ്യമുണ്ടെന്ന സൂചനയാണ് നാസ നല്‍കുന്നത്.
Post Your Comments