കൊച്ചി•സി.എ വിദ്യാര്‍ഥിനിയായിരുന്ന മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മിഷേലിന്റെ അടുത്ത സുഹൃത്തുക്കള്‍ രംഗത്ത്. മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മിഷേലുമായി അടുപ്പം പുലര്‍ത്തിയിരുന്ന ക്രോണിന്‍ മിഷേലിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായും മര്‍ദ്ദിച്ചതായും മിഷേലിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കി. ക്രോണിന്‍ മിഷേലിനെ ഇതിനേക്കാള്‍ വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ടെന്നും ജീവനൊടുക്കാനാണെങ്കില്‍ അന്ന് ആകാമായിരുന്നെന്നും സുഹൃത്ത് പറയുന്നു. മിഷേലിന്റെ ചെന്നൈയിലെയും ബംഗലുരുവിലെയും സുഹൃത്തുക്കളാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയത്. നേരത്തേ പോലീസ് നടത്തിയ ഓണ്‍ലൈന്‍ ചോദ്യം ചെയ്യലിലും ഇവര്‍ മിഷേലിനെ ക്രോണിന്‍ മാനസീകമായി പീഡിപ്പിച്ചിരുന്നതായി പറഞ്ഞിരുന്നു.
അഞ്ചാം തീയതി രാവിലെ വിളിച്ചപ്പോള്‍ ഭയങ്കര സന്തോഷവതിയായി കൂളായാണ് മിഷേല്‍ സംസാരിച്ചതെന്ന് സുഹൃത്ത് മൊഴി നല്‍കി. എറണാകുളത്ത് പഠിച്ചു കൊണ്ടിരുന്നപ്പോള്‍ ഒരു ദിവസം ക്രോണിന്‍ കാണാന്‍ വന്നിരുന്നു. എന്തോ വഴക്കിട്ട ശേഷമായിരുന്നു അന്ന് ക്രോണിന്‍ വന്നത്. ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ആ ദേഷ്യത്തിലാണ് കാണാന്‍ വന്നതെന്നും പറഞ്ഞു. അന്നൊക്കെ ക്രോണിന്‍ മിഷേലിനെ ഉപദ്രവിച്ചിരുന്നു. അതൊന്നും അന്ന് വലിയ പ്രശ്‌നം ആക്കാതിരുന്നവള്‍ ഇപ്പോള്‍ അതിനെ പ്രശ്‌നമാക്കുമോയെന്നും സുഹൃത്തുക്കള്‍ ചോദിക്കുന്നു.
പള്ളിയില്‍ പോയപ്പോള്‍ ബാഗുമായിട്ടാണ് അവള്‍ പോയത്. അങ്ങിനെ ആത്മഹത്യ ചെയ്യാന്‍ പോയ ആള്‍ ബാഗു കൊണ്ടുപോകുമോ? സാധാരണ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു കഴിയുമ്പോള്‍ പുറത്തിറങ്ങി കരയാറുള്ളതാണ്. എന്നാല്‍ ഇത്തവണ അങ്ങനെയുണ്ടായില്ല. മാത്രമല്ല, 27 ാം തീയതി കാണാമെന്നും പറഞ്ഞിരുന്നു. മരിക്കാന്‍ തീരുമാനിച്ച ഒരാള്‍ അങ്ങനെ ഉറപ്പു പറയുമോ എന്നും ഒരു സുഹൃത്ത് ചോദിച്ചു.
Post Your Comments