ഇസ്ളാമാബാദ്: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങളോടുള്ള മനോഭാവം മാറുന്നു എന്നതിന്റെ തെളിവുമായി ഒരു വീഡിയോ.ഇത്തവണ ഏറെ വ്യത്യസ്തമായി മാറി പാക്കിസ്ഥാനിലെ ഹോളി ആഘോഷം.പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സാന്നിധ്യത്തിൽ വേദിയിൽ ഗായത്രി മന്ത്രം ഗായിക മനോഹരമായി ആലപിച്ചു. നരോധാ മാലിനി എന്ന പെണ്‍കുട്ടിയാണ് ഗായത്രി മന്ത്രം ചൊല്ലി പരിപാടികള്‍ക്ക് തുടക്കമിട്ടത്.ഗായത്രീ മന്ത്രം കേട്ട വേദിയിലും സദസ്സിലും ഇരുന്നവരുടെ മുഖഭാവങ്ങള്‍ കാണേണ്ടതു തന്നെയാണ്. ചിലർ അമ്പരപ്പോടെയും ചിലർ സന്തോഷത്തോടെ ആസ്വദിക്കുന്നതും കാണാമായിരുന്നു. നവാസ് ഷെരീഫ് സന്തോഷത്തോടെയാണ് ഗായത്രി മന്ത്രം ആസ്വദിച്ചത്. അടുത്ത കാലത്തായി ഹിന്ദുക്കൾക്ക് വിവാഹം രെജിസ്റ്റർ ചെയ്യാനുള്ള നിയമം പാസാക്കിയതും ശ്രദ്ധേയമായിരുന്നു.വീഡിയോ കാണാം:
Post Your Comments