സാംസങ് ഗ്യാലക്സി എസ്8 സ്മാർട്ഫോണിന്റെ വിവരങ്ങൾ ചോർന്നു. മാർച്ച് 29ന് പുറത്തിറങ്ങാനിരിക്കെയാണ് ഫോണിനെ സംബന്ധിച്ച വിവരങ്ങൾ ചോർന്നത്. പ്രമുഖ കമ്പനികളുടെ ഫ്ലാഗ്ഷിപ് ഫോണുകൾ പുറത്തിറങ്ങും മുൻപ് അതിന്റെ വിവരങ്ങൾ ചോരുന്നത് ടെക് ലോകത്തെ ഒരാചാരമാണ്. അതുകൊണ്ട് തന്നെ ഈ ചോർച്ച വരാനിരിക്കുന്ന ഫോണിന്റെ പ്രചാരം വർധിപ്പിച്ചിരിക്കുകയാണ്.
കർവ്ഡ് സ്ക്രീനും റൗണ്ടഡ് കോർണറുകളുമുള്ള 5.7 ഇഞ്ച് സ്ക്രീൻ ആണ് ഫോണിന്റെ പ്രത്യേകത. 6.2 ഇഞ്ച് സക്രീൻ വലിപ്പമുള്ള എസ് 8 പ്ലസ് എന്നൊരു മോഡലും ഉണ്ടാവുമെന്നാണ് സൂചന. ഫ്രണ്ട് ഗ്ലാസ് പാനലിന്റെ ഭാഗമാക്കിയാണ് ഹോം ബട്ടൺ ഉള്ളത്. ഡ്യുവൽ ലെൻസ് ക്യാമറ 16 മെഗാപിക്സൽ – 8 മെഗാപിക്സൽ ശേഷിയുള്ളതായിരിക്കും. സാംസങ്ങിന്റെ സ്വന്തം വോയ്സ് അസിസ്റ്റന്റ് സംവിധാനം, സ്നാപ്ഡ്രാഗൻ 830 പ്രൊസെസ്സർ എന്നിവയുമുണ്ടാകും.
ഈ ഫോണിൽ ഓഡിയോ ജാക്കും മൈക്രോ യുഎസ്ബിയുംഎല്ലാ. ഇതിനു പകരം യുഎസ്ബി-സി പോർട്ടായിരിക്കും ഉണ്ടാവുക. വിൻഡോസ് കണ്ടിന്വം മാതൃകയിൽ ഫോൺ കംപ്യൂട്ടറുമായി ഡോക്ക് ചെയ്താൽ ഫോണിലെ ജോലികളുടെ തുടർച്ച കംപ്യൂട്ടറിൽ നിന്നു ചെയ്യാനാവും. ഫിംഗർടച്ചിനു പുറമേ നോട്ടം കൊണ്ട് ഫോൺ അൺലോക്ക് ചെയ്യാനുള്ള സംവിധാനവും ഗ്യാലക്സി എസ്8 ഫോണിലുണ്ടെന്നാണ് സൂചന.
Post Your Comments