
കാലിഫോര്‍ണിയ : ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നതും ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നതുമായ സമൂഹമാദ്ധ്യമങ്ങളില്‍ ഒന്നാണ് വാട്ട്‌സ്ആപ്പ്. അതുകൊണ്ടുതന്നെ പല പുതിയ ഫീച്ചേഴ്‌സും വാട്‌സ്ആപ്പ് അവതരിപ്പിക്കുകയും ചെയ്യും. ഇപ്പോള്‍ സ്വകാര്യതാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ് . ഉപയോക്താവ് അറിയാതെ ഒളിഞ്ഞിരുന്ന് സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്‌സാപ്പില്‍ വന്ന സമയം പോലുള്ള വിശദാംശങ്ങള്‍ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്‌സ്ആപ്പിലെ പുതിയ ഫീച്ചര്‍.
Read Also : കേരളത്തിന് കാര്യമായ സമയദോഷമുണ്ട്, അല്ലെങ്കില്‍ ഇങ്ങനെ ഒന്നിന് പിറകെ ഒന്നായി വരുമോ? പിഷാരടിയോട് രശ്മി നായര്‍
പുതിയ ഫീച്ചര്‍ പ്രകാരം ഒളിഞ്ഞിരുന്ന് വീക്ഷിക്കുന്നവരെക്കുറിച്ച് ഭയപ്പെടാതെ ചാറ്റ് ചെയ്യുകയും സ്റ്റാറ്റസ് ഇടുകയും ചെയ്യാമെന്ന് കമ്പനി ഉറപ്പ് നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് അവരുടെ ലാസ്റ്റ് സീന്‍ ഓപ്ഷനും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളും എല്ലാവരില്‍ നിന്നും അല്ലെങ്കില്‍ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ ഇല്ലാത്തവരില്‍ നിന്നും മറയ്ക്കാനുള്ള ഓപ്ഷന്‍ നേരത്തെ തന്നെ വാട്‌സാപ് നല്‍കിയിരുന്നു.
എന്നാല്‍ ഒരാളുടെ വാട്‌സ്ആപ്പ് പ്രവര്‍ത്തനങ്ങളെ പുറത്തിരുന്ന് രഹസ്യമായി നിരീക്ഷിക്കാന്‍ കഴിയുന്ന ചില ആപ്പുകളും ലഭ്യമായിരുന്നു. ഇത് സ്വകാര്യതയ്ക്ക് വലിയ ഭീഷണി ഉയര്‍ത്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബിസിനസ് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കും പുതിയ സ്വകാര്യതാ ഫീച്ചറുകള്‍ ഇപ്പോള്‍ ഫലപ്രദമാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു ഉപയോക്താവിന്റെ ഓണ്‍ലൈന്‍ സ്റ്റാറ്റസ് ആര്‍ക്കൊക്കെ കാണാനാകുമെന്നോ കാണാനാകുന്നില്ലെന്നോ എന്നത് തീരുമാനിക്കുന്നതാണ് പുതിയ ഫീച്ചര്‍. ഈ സ്വകാര്യതാ ക്രമീകരണങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നതാണ്.
വാട്‌സ്ആപ്പിന്റെ ബാക്ക്എന്‍ഡ് വഴിയാണ് ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ ആക്ടീവേറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ ഒന്നും ചെയ്യേണ്ടതില്ല എന്നാണ് റിപ്പോര്‍ട്ട്
Post Your Comments