India

രാജ്യത്ത് എഞ്ചിനീയര്‍മാരില്‍ ഭൂരിഭാഗവും തൊഴില്‍ രഹിതര്‍: കോളേജുകളിലെ പഠനനിലവാരത്തെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: വര്‍ഷംതോറും എത്രപേര്‍ എഞ്ചിനീയറിങ് കഴിഞ്ഞ് പുറത്തിറങ്ങുന്നുണ്ട്? എണ്ണം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടിവരുന്നതേയുള്ളൂ. എഞ്ചിനീയറിങ് പഠിച്ചവര്‍ക്കൊക്കെ അതേ ജോലി ചെയ്യാന്‍ സാധിക്കുന്നുണ്ടോ? ചുരുക്കം ചിലര്‍ക്ക് മാത്രമേ ആ ഭാഗ്യമുള്ളൂ എന്നതാണ് സത്യം. എഞ്ചിനീയറിങ് പഠിച്ച് മറ്റഅ ജോലികള്‍ ചെയ്യുന്നവരാണ് ഭൂരിഭാഗവും.

അത്രമാത്രം കോളേജുകളാണ് ഇപ്പോള്‍ ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്. മാര്‍ക്കില്ലെങ്കിലും എഞ്ചിനീയറിങിന് സീറ്റ് കിട്ടുമെന്ന അവസ്ഥ. രാജ്യത്ത് പഠിച്ചിറങ്ങുന്ന എഞ്ചിനീയറിംഗ് ബിരുദധാരികളില്‍ 60 ശതമാനവും തൊഴില്‍ രഹിതരാണെന്നാണ് റിപ്പോര്‍ട്ട്. എട്ടു ലക്ഷം ബിരുദധാരികളാണ് പ്രതിവര്‍ഷം പഠിച്ചിറങ്ങുന്നത്. എഐസിടിഇ യുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം സാങ്കേതിക കോളേജുകളിലെ പഠനനിലവാരത്തെയും ചോദ്യം ചെയ്യുന്നുണ്ട്. ഇതേതുടര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ തിരുത്താന്‍ കേന്ദ്ര മാനവശേഷി മന്ത്രാലയം ഒരുങ്ങുന്നതായാണ് സൂചനകള്‍. അടുത്ത വര്‍ഷം മുതല്‍ ഒറ്റ പ്രവേശന പരീക്ഷ നിര്‍ത്തലാക്കും. കോളേജുകളുടെയും അധ്യാപകരുടെയും നിലവാരം ഉയര്‍ത്താനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. 2018 മുതല്‍ എഞ്ചിനിയറിംഗ് പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിംഗ് സര്‍വീസ് നീറ്റി പരീക്ഷ എഴുതേണ്ടിവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button