India

പൊതുവഴിയില്‍ കെട്ടിപ്പിടിച്ചു: കമിതാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി

ഭിവാന്‍ഡി: പൊതുവഴിയില്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയ യുവതി യുവാക്കള്‍ക്ക് സദാചാര ഗുണ്ടകളുടെ ഭീഷണി. റോഡില്‍ നിന്ന് ഇരുവരും കെട്ടിപ്പിടിച്ച് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. മുസ്ലീമാണ് ഇരുവരും. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച് അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തായിരുന്നു ഭീഷണി.

സംഭവം വൈറലായതോടെ സമുദായങ്ങള്‍ ഇവര്‍ക്കെതിരെ രംഗത്തെത്തുകയും ഇതോടെ. തുടര്‍ന്ന് യുവാവ് മാപ്പ് പറഞ്ഞു. ഈ ചെറിയ കാര്യത്തിന്റെ പേരില്‍ പെരുവഴിയില്‍ ഇരുവരെയും അപമാനിക്കുമെന്നായിരുന്നു ഒരു പ്രാദേശിക സംഘടനയുടെ ഭീഷണി. ഇരുവരുടെയും സുഹൃത്തുക്കള്‍ നോക്കി നില്‍ക്കുമ്പോഴാണ് സിനിമാ സ്റ്റൈലില്‍ യുവാവ് തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്.

സദാചാര ഗുണ്ടകളുടെ ഭീഷണിക്കെതിരെ യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം അപമാനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് മകള്‍ പറഞ്ഞതായി പിതാവ് പറഞ്ഞു. കോളേജ് പോകുന്ന വഴിയെയാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. റോസപ്പൂവെടുത്ത് മുട്ടുകുത്തി പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. അതിനുശേഷം കെട്ടിപ്പിടിക്കുകയും ചെയ്തു.

ഇരുവരും മതാചാരങ്ങള്‍ ലംഘിച്ചെന്നും ഇതിന് കൂട്ടുനിന്ന എല്ലാവരേയും ശിക്ഷിക്കുമെന്നുമാണ് ഭീഷണിയുണ്ടായത്. സംഭവത്തില്‍ റാസാ അക്കാദമി മാപ്പു പറഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button