
വാഷിംഗ്ടൺ: ജീവനക്കാരെ പിരിച്ച് വിടാൻ തീരുമാനിച്ച് എയ്റോ സ്പേസ് കമ്പനിയായ ബോയിംഗ്. കമ്പനിയിൽ ആവശ്യത്തിലധികം ജീവനക്കാരുള്ളതിനാൽ കുറച്ചു പേരെ ജോലിയിൽ നിന്ന് പിരിച്ചു വിടേണ്ടി വരുമെന്നു വെള്ളിയാഴ്ച അധികൃതർ അറിയിച്ചിരുന്നു. എന്നാൽ എത്ര പേരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചിട്ടില്ല. കൃത്യമായ ഇടവേളകളിൽ 2016ന്‍റെ തുടക്കം മുതൽ കമ്പനി ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്.
ഏറ്റവുമൊടുവിൽ 500 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്. 60ദിവസത്തെ നോട്ടീസ് കാലാവധി നൽകിയാണ് ഇവരെ പിരിച്ചുവിടാനുള്ള ഉത്തരവിടുന്നതെന്ന് നേരത്തെ പുറത്താക്കപ്പെട്ട ഒരു ജീവനക്കാരൻ വ്യക്തമാക്കി. താഴെത്തട്ടിലുള്ള ജീവനക്കാർ മുതൽ എൻജിനിയറിംഗ് സ്റ്റാഫുകളെയും മാനേജർമാരെയും വരെ പിരിച്ചുവിടാനാണ് കമ്പനി ഇപ്പോൾ നീങ്ങുന്നത്.
Post Your Comments