കൊല്ലം : റെയിൽപാളത്തിൽ വിള്ളൽ കണ്ടത്തി. കൊല്ലം ചെമ്മാംമുക്ക് മേൽപാലത്തിന് താഴെ പാളത്തിൽ ഇന്ന് രാവിലെയാണ് മൂന്ന് മില്ലിമീറ്ററോളമുള്ള വിള്ളൽ കണ്ടെത്തിയത്. ഉടൻതന്നെ റെയിൽവേ അധികൃതരെത്തി അറ്റകുറ്റപണികൾ നടത്തി അരമണിക്കൂറിനുള്ളിൽ വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചു.
വിള്ളൽ കണ്ടതിനെ തുടർന്ന് രാവിലെ മുതൽ മിക്ക ട്രെയിനുകളും വേഗതകുറച്ച് സർവീസ്സ് നടത്തുന്നതിനാൽ പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്.
Post Your Comments