ബാങ്കിങ് ഇടപാടുകള്‍ സൗജന്യമായി നല്‍കി പോസ്റ്റ് ഓഫീസുകള്‍. സേവനത്തിന് പ്രത്യേക നിരക്കുകള്‍ ഈടാക്കില്ല. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് വെറും 50 രൂപ നിലനിര്‍ത്തിയാല്‍ മതി. സൗജന്യ എടിഎം ഉപയോഗം, എടിഎംകാര്‍ഡിന് വാര്‍ഷിക ഫീസില്ല എന്നിങ്ങനെ സേവനങ്ങളെല്ലാം സൗജന്യമായി നല്‍കുകയാണ് പോസ്റ്റ് ഓഫീസ് ബാങ്ക്.
രാജ്യത്തെ മിക്കവാറും ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ ഇതിനകം എടിഎം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മും പണം പിന്‍വലിക്കുന്നതിനായി ഉപയോഗിക്കാം. അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുന്ന വിസ റൂപ്പേ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്കു പുറമെ, ബാങ്കുകളുടെ എടിഎമ്മില്‍ നിന്നും സൗജന്യമായി പണം പിന്‍വലിക്കാനും ഓണ്‍ ലൈന്‍ ഇടപാട് നടത്താനും കഴിയും. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്ന് വര്‍ഷത്തിലൊരിക്കലെങ്കിലും ഇടപാട് നടത്തേണ്ടതുണ്ട്.
അധാര്‍ കാര്‍ഡും ഫോട്ടോയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുടങ്ങാവുന്നതാണ്. ജോയിന്റ് അക്കൗണ്ട് സൗകര്യം ലഭ്യമാണ്. വലിയ തുകയുടെ ഇടപാട് നടത്താന്‍ പാന്‍ നമ്പര്‍കൂടി നല്‍കേണ്ടതുണ്ട്. നാല് ശതമാനം പലിശയാണ് പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കുക. മറ്റൊരു പോസ്റ്റ് ഓഫീസിലേയ്ക്ക് അക്കൗണ്ട് മാറ്റാവുന്നതുമാണ്.
Post Your Comments