കോട്ടയം: മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്കി കെഎം മാണിയെത്തി. വര്‍ഷങ്ങളായി മുസ്ലീം ലീഗുമായി നില്ക്കുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് കെ എം മാണി പറഞ്ഞു.
മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ പോയാലും കുഞ്ഞാലിക്കുട്ടി യുഡിഎഫില്‍ തുടരുമെന്ന് പാണക്കാട് തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. താന്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞതോടെ എല്ലാവരും അംഗീകരിക്കുകയായിരുന്നു.
Post Your Comments