ന്യൂഡൽഹി: ഡല്‍ഹിയിലെ ഹോട്ടലില്‍ തീ പിടുത്തം. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ള ജാർഖണ്ഡ് ക്രിക്കറ്റ് താരങ്ങള്‍ താമസിച്ച ഡല്‍ഹിയിലെ ഹോട്ടലിലാണ് തീ പിടുത്തമുണ്ടായത്. ദ്വാരകയിലെ പഞ്ചനക്ഷത്ര ഹോട്ടലാണ് അഗ്നിക്കിരയായത്.
ക്രിക്കറ്റ് താരങ്ങളെ രക്ഷപ്പെടുത്തി മറ്റൊരു ഹോട്ടലിലേക്കു മാറ്റി. ധോണിയും ടീമും വിജയ് ഹസാരെ ട്രോഫിയുടെ സെമിഫൈനലില്‍ കളിക്കാനെത്തിയതായിരുന്നു. പുലര്‍ച്ചെ ആറരയോടെയാണു തീപിടുത്തമുണ്ടായത്. അഗ്നിശമനാസേനയുടെ എട്ടു യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചത്. തീ പിടുത്തമുണ്ടായ സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് പശ്ചിമ ബംഗാള്‍ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചു.
Post Your Comments