ഹൈദരാബാദ് : ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗിക്ക് ഡോക്ടറുടെ അടുക്കലേക്കു പോകാന്‍ വീല്‍ചെയറിനു പകരം നല്‍കിയത് കുട്ടികള്‍ കളിക്കുന്ന മുച്ചക്ര സൈക്കിള്‍. 150 രൂപ കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്നാണ് രോഗിക്ക് കുട്ടികള്‍ ഉപയോഗിക്കുന്ന മുച്ചക്ര സൈക്കിള്‍ നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയിലെ ഹെല്‍പ് ഡെസ്‌ക് അധികൃതരാണ് വീല്‍ചെയര്‍ ആവശ്യപ്പെട്ട രോഗിക്ക് സൈക്കിള്‍ നല്‍കിയത്.
മുച്ചക്ര സൈക്കിളില്‍ രോഗി നീങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. തെലങ്കാന സര്‍ക്കാര്‍ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. രോഗിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനും നിര്‍ദേശം നല്‍കി. അതേസമയം, പരാതി ലഭിച്ചിട്ടില്ലെന്നും വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു.
Post Your Comments