ബീയജിംങ്; പ്രമുഖ സമൂഹ മാധ്യമങ്ങളിലൊന്നായ പിന്‍ട്രസ്റ്റിന് ചൈനയിൽ നിരോധനം. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്ക് പുറമേ ചൈനീസ് സൈബര്‍ സെന്‍സര്‍ഷിപ്പിന്‍റെ ഇര ആയിരിക്കുകയാണ് ചിത്രങ്ങള്‍ അധിഷ്ഠിതമായ പിന്‍ട്രസ്റ്റ്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിമായി ഒരറിയിപ്പും ചൈനീസ് സര്‍ക്കാരരിൽ നിന്നും ലഭിച്ചിട്ടില്ല.
അതേസമയം ചൈനീസ് സൈബര്‍ സെന്‍സര്‍ സംവിധാനം ഗ്രേറ്റ് ഫയര്‍ വാളിന്‍റെ നിരീക്ഷണത്തിലാണ് പിന്‍ട്രസ്റ്റ് എന്നും ഇതുവരെ സമ്പൂര്‍ണ്ണ നിയന്ത്രണം വന്നിട്ടില്ലെന്നും ചില ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരീക്ഷണ കാലത്തിന് ശേഷം പിന്‍ട്രസ്റ്റ് മടങ്ങി വരാനുള്ള സാധ്യതയും ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടി കാട്ടുന്നു.
Post Your Comments