കൊച്ചി: ജിഷവധക്കേസിലെ അമിറുള്‍ ഇസ്ലാമിനെ മറന്നുപോയോ? കുറേക്കാലം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കൊടുംകുറ്റവാളിയായിരുന്നു അമിറുള്‍. എന്നാല്‍, ഈ കൊടുക്കുറ്റവാളിയുടെ കഥ കേട്ടാല്‍ വിശ്വസിക്കാനാവില്ല. രക്തം കണ്ടാല്‍ തലചുറ്റിവീഴുന്ന അമിറുള്‍ ഇസ്ലാമിനെ കണ്ട് തടവുകാരും പോലീസ് ഉദ്യോഗസ്ഥരും ഒരുനിമിഷം ഞെട്ടി.
അതിക്രൂരമായി ജിഷയെ കൊലപ്പെടുത്തിയത് ഇതരസംസ്ഥാന തൊഴിലാളിയായ അമിറുള്‍ ഇസ്ലാം തന്നെയാണോ എന്ന ചോദ്യം ഉയരുകയാണ്. ആര്‍ക്കെങ്കിലും വേണ്ടി അമിറുള്‍ കുറ്റം ഏറ്റെടുത്തതാണോ? ഇല്ലെങ്കില്‍ അമിറുളിന്റെ സ്വഭാവം എന്താണിങ്ങനെ? കുടല്‍മാല മുറിഞ്ഞ് കുടല്‍ പുറത്തുവന്ന നിലയിലും കത്തി നെഞ്ചിയില്‍ ആഴത്തില്‍കുത്തിയിറക്കിയ നിലയിലുമാണ് ജിഷയുടെ ശരീരം കണ്ടെത്തിയത്. സ്ഥിരം കുറ്റവാളിയാണെന്നും രക്തം കണ്ട് അറപ്പുമാറിയവനെന്നുമെല്ലാം അമിറുളിനെ വിശേഷിപ്പിച്ച പോലീസ്, ഇപ്പോള്‍ അന്തംവിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കാക്കനാട്ടെ സബ്ജയിലില്‍ ഒരു സംഭവം നടന്നു. അമിറുള്ളിന്റെ സെല്ലിലെ രണ്ട് തടവുകാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം തീവ്രമാകുകയും, ചോര പൊടിയുകയും ചെയ്തു. സ്‌കൂളിലെ ക്ലാസ്മുറികളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ അമിറുള്‍ ഇസ്ലാമെന്ന കൊടും കൊലയാളി അപ്പോള്‍ എന്താണ് ചെയ്തത്? രക്തം കണ്ട് ബോധരഹിതനായി താഴെ വീഴുകയായിരുന്നു. അമിറുള്ളിനെ സഹതടവുകാരാണ് മുഖത്ത് വെള്ളം തളിച്ച് എഴുന്നേല്‍പ്പിച്ചത്.
ഇപ്പോള്‍ കാക്കനാട് ജയിലിലെ പ്രധാന തമാശയായി ഇത് മാറുകയും ചെയ്തു. ഇത്തരത്തില്‍ ചോര കാണുമ്പോള്‍ ബോധം കെടുന്നയാളാണോ കേരളത്തിലെ ഏറ്റവും ചര്‍ച്ച ചെയ്ത അരുംകൊല ചെയ്തതെന്ന ചോദ്യം തടവുകാര്‍ പരസ്പരം ഉന്നയിക്കുന്നുണ്ട്. അമിറുളിന്റെ പെരുമാറ്റത്തിലും ഇടപെടലിലും അയാളെ ആരോ ഡമ്മിയാക്കിയതാണെന്ന് തോന്നിക്കുന്നുവെന്നും സഹതടവുകാര്‍ പറയുന്നു.
Post Your Comments