ന്യൂഡല്‍ഹി : ഇലക്ട്രാണിക്ക് വോട്ടിംഗ് മെഷീനുകളിലെ കൃത്രിമത്വത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ബി.എസ്.പി മേധാവി മായാവതിയുടെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടക്കില്ലെന്നും ഇത്തരം ആശങ്കകള്‍ വോട്ടിംഗ് മെഷീനുകള്‍ ആദ്യം സ്ഥാപിച്ചപ്പോഴും ഉയര്‍ന്നിരുന്നെന്നും കമ്മിഷന്‍ ചൂണ്ടികാട്ടി.
അവഗണിക്കപ്പെടേണ്ട അടിസ്ഥാന രഹിതവും അനാവശ്യവുമായ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ശക്തമായ ഭാഷയിലാണ് കമ്മിഷന്റെ മറുപടി. അതേസമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നോ സ്ഥാനാര്‍ത്ഥികളില്‍ നിന്നോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മിഷന്‍ അറിയിച്ചു.
Post Your Comments