Kerala

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വയോധികയുടെ മാല കവര്‍ന്നു

കണ്ണൂര്‍ : വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇതരസംസ്ഥാന തൊഴിലാളി വയോധികയുടെ സ്വര്‍ണമാല കവര്‍ന്നു. എടക്കാട് ചാല പന്ത്രണ്ടുകണ്ടിയിലെ താറ്റിയില്‍ ഹൗസില്‍ ശാരദ (85) യുടെ മൂന്നുപവന്റെ മാലയാണ് കവര്‍ന്നത്. ശാരദ മാത്രമാണ് സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. വീട്ടമ്മ ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ പരിസരത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. മറ്റൊരാളുടെ കൂടെ ബൈക്കിലെത്തിയാണ് ഇയാള്‍ മാല കവര്‍ന്നതെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം.

ആംഗ്യഭാഷയില്‍ വെള്ളം വേണമെന്ന് കാണിച്ച ഇയാള്‍ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്ന് വീട്ടമ്മ പറയുന്നു. അടുക്കളയില്‍ പോയി വെള്ളമെടുത്ത് കൊടുത്തതിനു ശേഷം ഗ്ലാസ് തിരികെ വാങ്ങുന്നതിനിടെ മാല പൊട്ടിച്ച് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ശാരദയുടെ ബഹളം കേട്ട് അയല്‍വാസികള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എടക്കാട് പോലീസ് എത്തി പരിശോധന നടത്തി. ശാരദയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button