ബാഴ്സലോണയിൽ നടന്ന മൊബൈൽ വേൾഡ് കോൺഫറൻസിൽ മോട്ടോറോള അവതരിപ്പിച്ച ഫോണുകളിൽ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. മോട്ടോ ജി5 പ്ലസിന് ഫ്ലിപ്കാർട്ടിലെ വില 16 ജിബി വേരിയന്റിന് 14,999 രൂപയും 32 ജിബി വേരിയന്റിന് 16,999 രൂപയുമാണ് വില. മെറ്റൽ ബോഡി, വൃത്താകൃതിയിലുള്ള ക്യാമറാ ഫ്രെയിം തുടങ്ങി ഒട്ടേറെ പുതുമകളോടെയാണ് മോട്ടോ ജി5 പ്ലസിന്റെ വരവ്.
5.2 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920) ഡിസ്പ്ലേ, 2 ജിഗാ ഹെട്സ് ഒക്ടാ-കോർ സ്നാപ് ഡ്രാഗൺ 625 പ്രോസസർ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. 3 ജിബി അല്ലെങ്കിൽ 4 ജിബി റാമും 16 ജിബി അല്ലെങ്കിൽ 32 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാകും. ടർബോപവർ ചാർജിംഗ് സാങ്കേതിക വിദ്യയോട് കൂടിയ, നീക്കം ചെയ്യാൻ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 15 മിനിറ്റ് ചാർജിംഗ് വഴി 6 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഡ്യുവൽ എൽഇഡി ഫ്ലാഷോടു കൂടിയ 12 മെഗാ പിക്സൽ പിഡിഎഎഫ് പിൻ ക്യാമറ, സെൽഫികൾക്കായി 5 മെഗാപിക്സൽ വൈഡ് ആംഗിൾ മുൻ ക്യാമറ എന്നിവയും സവിശേഷതകളാണ്.
Post Your Comments