കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടേതെന്ന് കരുതാവുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മിഷേലിന്റേത് ആത്മഹത്യയാണെന്ന് സാധൂകരിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കലൂര്‍ പള്ളിയില്‍ നിന്ന് ഇറങ്ങിയ മിഷേല്‍ ഒറ്റയ്ക്ക് ഗോശ്രീ പലത്തിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങള്‍ ആണ് ഇപ്പോള്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്.
ഹൈക്കോടതി ജംഗ്ഷന് അടുത്തുള്ള ഫ്ളാറ്റില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. നേരത്തെ മിഷേലിനെപോലെ തോന്നിക്കുന്ന പെണ്‍കുട്ടിയെ ഗോശ്രീ പാലത്തില്‍ വച്ച് കണ്ടെന്ന് സാക്ഷിമൊഴി ഉണ്ടായിരുന്നു. ദൃശ്യങ്ങളിൽ അവ്യക്തത ഉണ്ടെങ്കിലും വസ്ത്രത്തിന്റെ നിറവും, നടക്കുന്ന രീതിയും വച്ചാണ് അത് മിഷേല്‍ തന്നെയാണ് എന്ന് പോലീസ് ഉറപ്പിച്ചത്.
മാര്‍ച്ച് ആറിന് വൈകീട്ട് കൊച്ചി വാര്‍ഫിലാണ് മിഷേലിന്റെ മൃതദേഹം കണ്ടത്. തലേന്ന് വൈകീട്ട് കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയിലേക്കു പോയ മിഷേലിനെ പിന്നീട് കാണാതാവുകയായിരുന്നു. മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് വ്യക്തമാക്കിയെങ്കിലും പഠനത്തിലടക്കം എല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും തറപ്പിച്ചു പറയുന്നു.
Post Your Comments