തിരുവനന്തപുരം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുന്ന ഇടതു വലതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ മുത്തലാക്കിനെക്കുറിച്ച് എന്താണ് നിലപാടെന്നു പരസ്യമായി പറയാൻ തയ്യാറുണ്ടോ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ.അപരിഷ്കൃതമായ മതനിയമങ്ങളുടെ മറവില്‍ മൂന്നും നാലും കെട്ടുന്നതിനോട് മുസ്ലിം സ്ത്രീകൾ ആണ് തുറന്ന് അഭിപ്രായം പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ബഹുഭാര്യത്വത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന മുസ്ളീം സ്ത്രീകളുടെ കാര്യത്തില്‍ പുരോഗമനം പ്രസംഗിക്കുന്ന ഇരുമുന്നണികള്‍ക്കും എന്തു പറയാനുണ്ടെന്നറിയാന്‍ എല്ലാവര്ക്കും താല്പര്യമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
Post Your Comments