ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ആറരക്കോടി രൂപ സമ്മാനം. ഷാര്‍ജ തുറമുഖത്ത് ബോട്ട് ക്യാപ്റ്റനായി ജോലി ചെയ്യുന്ന ഫ്രാന്‍സിസ് സേവ്യര്‍ അരിപ്പാട്ടുപറമ്പില്‍ ക്ലീറ്റസിനെയാണ് കോടികള്‍ തേടിയെത്തിയത്. ഫ്രാന്‍സിസ് സേവ്യര്‍ ഓണ്‍ലൈന്‍ വഴി എടുത്ത 238-ാം സീരീസിലുള്ള 3133 നമ്പര്‍ ടിക്കറ്റിനെയാണ് ഭാഗ്യം തേടിയെത്തിയത്.
സ്ഥിരമായി ലോട്ടറി എടുക്കുന്നയാളാണ് ഫ്രാന്‍സിസ് സേവ്യര്‍. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യം തന്നെ ഞെട്ടിച്ചുവെന്ന് ഫ്രാന്‍സിസ് പറയുന്നു. നേട്ടത്തില്‍ ഒരുപാട് സന്തോഷമുണ്ടെന്നും, ഭാര്യയെയും മക്കളെയും ദുബായിലേക്ക് കൊണ്ടുവരുക എന്നതാണ് ആഗ്രഹമെന്നും ഫ്രാന്‍സിസ് പറഞ്ഞു.
46കാരനായ ഫ്രാന്‍സിസ് സേവ്യറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
നറുക്കെടുപ്പില്‍ മറ്റൊരു ഇന്ത്യക്കാരനെയും ഭാഗ്യം തേടിയെത്തി. ദുബായ് കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന രാഹുല്‍ ഹസ്രയെ BMW X6 50i M Sport സ്‌റ്റൈലിഷ് കാറാണ് തേടിയെത്തിയത്. സീരിസ് നമ്പര്‍ 1648ലെ 0189 നമ്പറിലാണ് രാഹുലിന് കാര്‍ ലഭിച്ചത്.
നേരത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിയ്ക്ക് പതിമൂന്ന് കോടി രൂപ ലഭിച്ചിരുന്നു.
Post Your Comments