മൈസൂരു: മോഡലാകാന്‍ കൊതിച്ച് അവസരങ്ങള്‍ തേടി നടന്ന പെണ്‍കുട്ടി ഒടുവില്‍ ലഹരിക്ക് അടിമയായി. ഒടുവില്‍ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും ജീവനെടുത്തു. മൈസൂരു നഗരത്തിലാണ് സംഭവം. പെണ്‍കുട്ടിയുടെ ലഹരി ഉപയോഗം കണ്ടെത്തിയ വീട്ടുകാര്‍ അത് ചോദ്യം ചെയ്തതാണ് പെണ്‍കുട്ടിയെ പ്രകോപിപിച്ചത്.
മാതാപിതാക്കള്‍ ഇല്ലാത്ത പെണ്‍കുട്ടി നോക്കി വളര്‍ത്തിയത് മുത്തശ്ശനും മുത്തശ്ശിയുമാണ്. ഇവരെ മുറിയില്‍ പൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. ലഹരി ഉപേക്ഷിക്കണമെന്ന ഇവരുടെ ആവശ്യത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയില്‍ വീട്ടില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതില്‍ പ്രകോപിതയായ പെണ്‍കുട്ടി പ്രതികാരം മനസില്‍ സൂക്ഷിച്ച് ഇവരെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് തീ കത്തിക്കുകയായിരുന്നു.
അയല്‍ക്കാരുടെ സമയോചിതമായ ഇടപെടലിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രക്ഷിക്കാന്‍ സാധിച്ചു. സംഭവത്തിനുശേഷം പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടു.
Post Your Comments