ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേടിയ വിജയം ചൈനയ്ക്ക് ഭീഷണിയെന്ന് ചൈനീസ് മാധ്യമങ്ങള്‍. ഉഭയകക്ഷി ബന്ധത്തില്‍ ഉലച്ചിലുണ്ടാവുമെന്നും അന്താരാഷ്ട്ര തര്‍ക്കങ്ങളില്‍ ബി.ജെ.പിയുമായി സമവായത്തിലെത്തുക ബുദ്ധിമുട്ടാണെന്നും ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാണിക്കുന്നു. പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയ്ക്കുള്ള വിജയ സാധ്യത മാത്രമല്ല ഈ വിജയം സൂചിപ്പിക്കുന്നതെന്നും രണ്ടാംതവണയും മോദി തിരഞ്ഞെടുക്കപ്പെട്ടതായി പ്രവചിക്കാമെന്നും ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ നടപ്പിലാക്കിയ നോട്ടു അസാധുവാക്കലും ആഭ്യന്തര നയങ്ങളും യുക്തിസഹമായ നയതന്ത്ര നീക്കങ്ങളും മോദിയുടെ കഴിവിന്റെ അടയാളമാണെന്നും മാധ്യമം നിരീക്ഷിക്കുന്നു. അമേരിക്ക, ജപ്പാന്‍ എന്നീ ലോകരാഷ്ട്രങ്ങളുമായി മോദി പ്രതിരോധ സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും സൗത്ത് ചൈന വിഷയത്തില്‍ അമേരിക്കയെ പിന്തുണച്ചുകൊണ്ട് ഇന്ത്യ സ്വീകരിച്ച നിലപാടുകളെക്കുറിച്ചും ഗ്ലോബല്‍ ടൈംസ് വിശദീകരിക്കുന്നുണ്ട്.
എന്നാല്‍ രാജ്യാന്തര തലത്തില്‍ ആരെയും പിണക്കാതെ മുന്നോട്ടുപോയിക്കൊണ്ടിരുന്ന ഇന്ത്യയുടെ പരമ്പരാഗത ശൈലിയ്ക്ക് മോദി അധികാരത്തിലെത്തിയതോടെ മാറ്റം സംഭവിച്ചുവെന്നും വിവാദ വിഷയങ്ങളില്‍ ഇന്ത്യ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നതും സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് മറ്റ് രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നിലപാടുകളും ഇന്ത്യ സ്വീകരിക്കുന്നത് മോദി അധികാരത്തിലെത്തിയതിന് ശേഷം മാത്രമാണെന്നും ഗ്ലോബല്‍ ടൈംസ് ചൂണ്ടിക്കാണിക്കുന്നു.
Post Your Comments