അബുദാബി : നിങ്ങളുടെ വാട്ടര്‍ കണക്ഷനോ, ഇലക്ട്ട്രിസിറ്റി കണക്ഷനോ ഇനി കട്ട് ചെയ്യില്ല. മെയ് മുതല്‍ നിങ്ങള്‍ ഇലക്ട്രിക് ബില്ലുകള്‍ ലഭ്യമായി തുടങ്ങും. അബുദാബിയില്‍ പേപ്പര്‍ ബില്ലുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കി ഇലക്ടട്രിക് ബില്ലുകള്‍ ഏര്‍പ്പെടുത്തുകയാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി വ്യക്തമാക്കി. 2017 മെയ് 1 മുതല്‍ ഇത് ഇലക്ട്രിക് ബില്ലുകള്‍ ലഭ്യമാക്കും.
‘ഞങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക് ബില്ലുകള്‍ ആവിഷ്ക്കരിക്കുകയാണ്. ഇത് ഒരു സാങ്കേതികയുടെ യാത്ര കൂടിയാണെന്ന് അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എച്ച്.ഇ സയ്യിദ് മൊഹമ്മദ് അല്‍ സെയ്ദിനി വ്യക്തമാക്കി. പരിസ്ഥിതിയോട് ചേര്‍ന്നു പോകുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക് ബില്‍ എന്ന ആശയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. 15,00 മരങ്ങള്‍ ഉപയോഗിച്ച് എല്ലാവര്‍ഷവും എട്ട് മില്യണ്‍ ബില്ലുകളാണ് തങ്ങള്‍ ഉണ്ടാക്കിയിരുന്നതെന്നും. ഇത് ഉപയോഗശേഷം പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുകയും ചെയ്യുന്നു എന്ന തിരിച്ചറിവിലാണ് തങ്ങള്‍ പുതിയ മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും സയ്യിദ് വ്യക്തമാക്കി.
എസ്എംഎസ് നോട്ടിഫിക്കേഷന്‍, ഇ-മെയില്‍, എന്നിങ്ങനെയാണ് ഇലക്ട്രോണിക് ബില്ലുകള്‍ എത്തുന്നത്. മിക്ക ആളുകളും മൊബൈല്‍ ആപ്പ് വഴിയും വെബ്സൈറ്റായ www.addc.ae, ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയമെന്നും അബുദാബി ഡിസ്ട്രിബ്യൂഷന്‍ കമ്പനി അറിയിച്ചു. ടോള്‍ ഫ്രീ നമ്പറായ 800 2332 ലേക്ക് വിളിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നും കമ്പനി വ്യക്തമാക്കി.
Post Your Comments