സംസ്ഥാനത്ത് സ്ത്രീ സുരക്ഷ നഷ്ടപ്പെടുന്നുവെന്നതിന് ഉദാഹരണമായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . തിരുവനന്തപുരം കുളത്തൂര്‍ കോലത്തുംകര ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തുന്ന ഗീത (53) സംസാരിക്കുന്ന വീഡിയോ ആണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. സിപിഎംകാരുടെ നിരന്തരം ആക്രമണത്തിന് താൻ ഇരയാകുന്നു എന്നാണ് ഗീത പറയുന്നത് . മദ്യപിച്ചെത്തുന്ന പ്രദേശവാസികളായ സിപിഎംകാര്‍ ഇവരുടെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചാല്‍ പൈസ നല്‍കില്ലെന്നും ചോദിച്ചാല്‍ മർദ്ദിക്കുമെന്നും ഇവർ വീഡിയോയിലൂടെ വ്യക്തമാക്കുന്നു. ജനുവരി 20 ന് കടയിലിരുന്ന ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുകയും ഇവരെ വലിച്ചിഴച്ച് അസഭ്യ വാക്കുകള്‍ മുഴക്കി മര്‍ദ്ദിച്ചതായും വീഡിയോയിൽ പറയുന്നുണ്ട് . ഏരിയ പോലീസിലും കമ്മീഷണര്‍ക്കും വനിത കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ലയെന്ന് ഗീത പറയുന്നു.
Post Your Comments