സൗത്ത് കൊറിയ : മൊബൈല്‍ ഫോണ്‍ രംഗത്തെ ആഗോള ഭീമന്‍മാരായ സാംസംഗ് ഇനി പുതിയ മോഡല്‍ ആഗോള വിപണയിലിറക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകള്‍ ഇറക്കി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച സാംസംഗ് ചുരുട്ടി വെയ്ക്കാവുന്ന ഫോണുകളാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുവരെ ആരും അവതരിപ്പിക്കാത്ത ഈ മോഡല്‍ 2017 ന്റെ അവസാനം വിപണിയിലിറക്കാനാണ് സാംസംഗ് കമ്പനിയുടെ തീരുമാനം. സാംസംഗിന്റെ എല്ലാ ഫോണുകളും ലോകമെങ്ങുമുള്ള ജനങ്ങള്‍ അംഗീകരിച്ചതുപോലെ ഈ മോഡലും ജനങ്ങള്‍ സ്വീകരിയ്ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. സാംസംഗ് ഗാലക്‌സി x സീരീസിലാണ് ഒരു ഭാഗം മടക്കി വെയ്ക്കാവുന്ന ഈ ഫോണുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മറ്റു സാംസംഗ് ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ഹോം ബട്ടണ്‍ മധ്യഭാഗത്തും ബാക്ക് ബട്ടണ്‍ വലതുഭാഗത്തും മെനു ബട്ടണ്‍ ഇടതു ഭാഗത്തായിരിക്കുമെന്നും കമ്പനി അധികൃതര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.
Post Your Comments