KeralaNews

പീഡനത്തിനിരയായ മകൾ ആത്മഹത്യ ചെയ്തു- വിവരമറിഞ്ഞ പിതാവിന് ഹൃദയാഘാതം

 

മലപ്പുറം: പൊന്നാനിയിൽ ആത്മഹത്യക്കു ശ്രമിച്ച പതിനഞ്ചു കാരി മരിച്ചു.ആത്മഹത്യക്കു ശ്രമിച്ച വിവരമറിഞ്ഞു ഗൾഫിലുള്ള പിതാവ് ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലുമായി. പരീക്ഷക്ക് പഠിക്കാതിരുന്നതിനു വഴക്കു പറഞ്ഞതിനാണ് കുട്ടി ആത്മഹത്യക്കു ശ്രമിച്ചതെന്നായിരുന്നു ബന്ധുക്കൾ ആശുപത്രി അധികൃതരോട് പറഞ്ഞത്.എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ രഹസ്യഭാഗത്ത് പരുക്കു കണ്ടതില്‍ സംശയം തോന്നി പോലീസില്‍ അറിയിച്ചു.മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ പരിശോധന നടത്തിയ സമയത്തും പെണ്‍കുട്ടി അബോധാവസ്ഥയിലായിരുന്നു.

തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഇന്നലെ രാവിലെ പത്തുമണിയോടെയാണ് മരിച്ചത്. പെണ്‍കുട്ടി െലെംഗിക പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പൊന്നാനി പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു.വടക്കാഞ്ചേരി മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ ഗള്‍ഫിലുള്ള പെണ്‍കുട്ടിയുടെ പിതാവ് മരണവാര്‍ത്തയറിഞ്ഞ് ഹൃദയാഘാതമുണ്ടായി ചികിത്സയിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button