കുട്ടികളുടെ പരീക്ഷ നടക്കുന്ന സമയമാണ്. ഒരു പ്രിന്‍സിപ്പാള്‍ രക്ഷാകര്‍ത്താക്കള്‍ക്കു കൊടുത്തയച്ച കത്ത് ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും…
പ്രിയ രക്ഷകര്‍ത്താക്കളെ,
കുട്ടികളുടെ പരീക്ഷ ഉടന്‍ തുടങ്ങുകയാണ് … കുട്ടികള്‍ നന്നായി പരീക്ഷ എഴുതുമോ എന്ന കാര്യത്തില്‍ നിങ്ങള്‍ ആശങ്കാകുലരാണെന്ന് അറിയാം…..
പക്ഷെ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ഈ പരീക്ഷ എഴുതുന്ന കുട്ടികളില്‍ കണക്ക് പഠിക്കേണ്ട ആവശ്യമില്ലാത്ത നല്ല ഒരു ചിത്രകാരന്‍ ഉണ്ടാവാം.. ചരിത്രത്തെക്കുറിച്ചോ ഇംഗ്ലീഷിനെക്കുറിച്ചോ കൂടുതല്‍ ശ്രദ്ധിക്കേണ്ടാത്ത വലിയ ഒരു വ്യവസായ സംരംഭകനുണ്ടാവാം..രസതന്ത്രത്തിന്റെ മാര്‍ക്ക് ബാധകമല്ലാത്ത ഒരു നല്ല സംഗീതജ്ഞന്‍ ഉണ്ടാവാം.. ഫിസിക്‌സിന്റെ മാര്‍ക്കിനെക്കാള്‍ ഫിസിക്കല്‍ ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കേണ്ട ഒരു അത്ലറ്റ് ഉണ്ടാവാം.. നിങ്ങളുടെ കുട്ടി നല്ല മാര്‍ക്ക് വാങ്ങിയാല്‍ നല്ലത് . പക്ഷെ മാര്‍ക്ക് കുറഞ്ഞുപോയാല്‍ കുട്ടിയുടെ ആത്മവിശ്വാസത്തെയും അന്തസ്സിനേയും നഷ്ടപ്പെടുത്താതിരിക്കുക .
ഇതൊരു പരീക്ഷ മാത്രം. ജീവിതത്തില്‍ വിജയിക്കാന്‍ ഇതിലും വലിയ കാര്യങ്ങള്‍ ധാരാളം ഉണ്ട്.. ഒരു പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു പോയതുകൊണ്ട് അവരുടെ കഴിവിനെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തരുത് ..
പ്രത്യേകം ഓര്‍ക്കുക ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും മാത്രമല്ല ഈ ലോകത്തില്‍ സന്തോഷമായി കഴിയുന്നത്…..
സ്‌നേഹാദരങ്ങളോടെ
പ്രിന്‍സിപ്പാള്‍
Post Your Comments