NewsIndia

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂരോ?

ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ശശി തരൂർ ആകുമെന്ന് സൂചന. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തൊട്ടപ്പോൾ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധിയെ മാറ്റണമെന്ന ആവശ്യം പാര്‍ട്ടിയിലും പുറത്തും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടി സെക്രട്ടറി സോണിയ ഗാന്ധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിദേശത്താണുള്ളത്. അതിനാല്‍ തന്നെ ഇപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് പകരം  ഉയര്‍ന്ന് കേള്‍ക്കുന്നത് ശശി തരുരിനെയാണ്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ശശിതരൂര്‍ എന്ന് ചേഞ്ച് ഡോട് ഓര്‍ഗ് വെബ്‌സൈറ്റില്‍ സമര്‍പ്പിച്ച പെറ്റീഷന്റെ തലക്കെട്ട്. 14800 ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രചരണം മുറുക്കുവാന്‍ വന്‍ ശ്രമങ്ങളാണ് നവമാധ്യമങ്ങളിലൂടെ നടക്കുന്നത്. ശശിതരൂരിനായിരുന്നു നരേന്ദ്രമോദി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിന് മുന്‍പ് വരെ ട്വിറ്ററില്‍ ഏറ്റവുമധികം പിന്തുണ ലഭിച്ചിരുന്നത്. നിലവില്‍ 4.9 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. രാഹുല്‍ ഗാന്ധിക്കാകട്ടെ ആകെയുള്ളത് 1.7 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. സംഭവം നടന്നാല്‍ ആദ്യ മലയാളി പ്രധാനമന്ത്രിയായിരിക്കും ശശി തരൂര്‍.

എന്നാല്‍ ഉത്തര്‍പ്രദേശില്‍ പാളിയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മൊത്തത്തില്‍ മോശമായില്ലെന്നു രാഹുലിന്റെ പ്രതികരണം. 403 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഏഴ് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാനായത്. ഉത്തര്‍പ്രദേശിലെ തോല്‍വിയെക്കൂടാതെ ഗോവയിലും മണിപൂരിലു ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കാത്തതും നേതൃത്വത്തിന്റെ കഴിവുകേടായാണ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button