KeralaNews

സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കും; മന്ത്രി എം.എം. മണി

തിരുവനന്തപുരം: സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയിൽ. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമെങ്കില്‍ പുറത്തു നിന്ന് വൈദ്യുതി വാങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെ.വി. അബ്ദുല്‍ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഏതുസാഹചര്യത്തിലും പവർകട്ട് ഒഴിവാക്കണമെന്നാണ് സർക്കാരിന്റെയും വൈദ്യുതി ബോർഡിന്റെയും താൽപര്യം. എഴുപതു ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങിയാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ദീർഘകാലത്തെയും അല്ലാതെയുമുള്ള കരാറുകളിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി മണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button