മലപ്പുറം : സംവിധായകന് കമലിനെതിരെ പരാതിയുമായി മുസ്ലിം ലീഗ് രംഗത്ത്. മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരാതി. നിലമ്പൂരില്‍ വ്യാഴാഴ്ച ആരംഭിക്കുന്ന ഐ.എഫ്.എഫ്.കെ.യുടെ മേഖലാ മേള, കമല്‍ ഉദ്ഘാടനം ചെയ്യരുതെന്ന് ആവശ്യപ്പെട്ടാണ് ലീഗ് പരാതി നല്‍കിയിരിക്കുന്നത്.
മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി സംവിധായകന് കമല്‍ മത്സരിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട്, കമല്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. അക്കാദമി അദ്ധ്യക്ഷനെന്ന നിലയില്‍ കമലിനെ മേളയുടെ ഉദ്ഘാടനത്തില്‍ നിന്നും വിലക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇങ്ങിനെ ചെയ്യുന്നത്, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ്, മുസ്ളീം ലീഗ് നേതൃത്വം പരാതി നല്‍കിയിരിക്കുന്നത്.
Post Your Comments