KeralaNews

മെഡിക്കൽ പ്രവേശനം ഇനി സർക്കാർ നിയന്ത്രണത്തിൽ: ഗവൺമെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഒരേപോലെ ബാധകം

കണ്ണൂര്‍: മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനനടപടികള്‍ മുഴുവന്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലാക്കി ഉത്തരവ്. ഗവണ്മെന്റ് കോളേജുകൾക്കും പ്രൈവറ്റ് കോളേജുകൾക്കും ഇത് ഒരേപോലെ ബാധകമാണ്. 1997-ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റഗുലേഷനും 2000-ലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ റഗുലേഷനും ഭേദഗതി ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. എം.ബി.ബി.എസ്., എം.ഡി., എം.എസ്. തുടങ്ങി സര്‍വകലാശാലാതലത്തില്‍ നടക്കുന്ന തത്തുല്യകോഴ്‌സുകള്‍ക്കെല്ലാം നിർദേശം ബാധകമാണ്.

പുതിയ ഭേദഗതിയുടെ പശ്ചാത്തലത്തിൽ വിദ്യാര്‍ഥികള്‍ക്ക് ഓരോ കോളേജിലേക്കും പ്രത്യേകം അപേക്ഷനല്‍കേണ്ടതില്ല. കാപ്പിറ്റേഷന്‍ ഫീസും മെറിറ്റ് തിരിമറിയും തടയാന്‍ പുതിയ നിര്‍ദേശത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.മെഡിക്കല്‍ പി.ജി. കോഴ്‌സുകളിലേക്കുള്ള പൊതുകൗണ്‍സലിങ് ഏപ്രില്‍ നാലിനു തുടങ്ങണമെന്നും മേയ് 31-ന് നടപടികള്‍ അവസാനിപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. നീറ്റിലെ മാര്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തും പൊതു അഭിമുഖം നടത്തിയാവണം എല്ലാതരം കോളേജിലേക്കും പ്രവേശനം. ഇതിനുള്ള ക്രമീകരണം ഇപ്പോള്‍ത്തന്നെ പൂര്‍ത്തിയാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button