കോട്ടയം: പോലീസിന്റെ ചോദ്യംചെയ്യൽ ഇനി ആധുനികരീതിയിലേക്ക്. വീഡിയോ, ഓഡിയോ റെക്കോർഡിങ്ങടക്കമുള നൂതനസജ്ജീകരണങ്ങളും ഉപകരണങ്ങളുമുള്‍പ്പെടെ എല്ലാ ജില്ലയിലും ഇതിനായി പ്രത്യേകമുറി തയ്യാറാക്കും. സംസ്ഥാനത്ത് ആദ്യമായി കോട്ടയത്ത് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ തയ്യാറാക്കിയ മുറി ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ ഇന്ന് ഉദ്‌ഘാടനം ചെയ്യും.
രണ്ടുമുറിയിലായാണ് ഇതിന്റെ പ്രവര്‍ത്തനം. ചോദ്യംചെയ്യുന്നയാളും പ്രതിയും ഒരു മുറിയിലും റെക്കോഡിങ് അടുത്ത മുറിയിലുമാണ് നടക്കുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു ചോദ്യംചെയ്യല്‍വേളയില്‍ നിര്‍ദേശങ്ങള്‍ നല്‍കാനായി വയര്‍ലെസ് ഇന്റര്‍വ്യൂവിങ് സിസ്റ്റവും ഇതോടൊപ്പമുണ്ട്. അതേസമയം സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കായി ആയോധനകലകളുടെ പരിശീലനകേന്ദ്രവും തുടങ്ങുന്നുണ്ട് . കരാട്ടെ, കുങ്ഫു തുടങ്ങിയവയിലാണ് പരിശീലനം.
Post Your Comments