
ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് തുടങ്ങിയവരാണ് പ്രതികൾ. ഇന്ന് കൊച്ചിയിൽ വച്ചാണ് നടപടികൾ തുടങ്ങുന്നത്. കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടിയത്.
Post Your Comments