IndiaNews

മോദിയെ അഭിനന്ദിച്ച് പാകിസ്ഥാനില്‍ നിന്നും ഒരു കത്ത്

ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ നിന്നും മോദിക്ക് വിലമതിക്കാനാകാത്ത ഒരു കത്ത്. ബി.ജെ.പിയുടെ യു.പി വിജയത്തിൽ ഇന്ത്യ മുഴുവനുമുള്ള ബി.ജെ.പിക്കാര്‍ മോദിയെ വാനോളം പുകഴ്ത്തുമ്പോള്‍ അപ്രതീക്ഷിതമായിയാണ് പാകിസ്ഥാനില്‍ നിന്നും മോദിക്ക് വിലമതിക്കാനാകാത്ത ഒരു അഭിനന്ദനം എത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയത്തില്‍ മോദിക്ക് അഭിനന്ദനം അയച്ചത് 11 വയസ്സ് പ്രായമുള്ള പാകിസ്ഥാന്‍ പെണ്‍കുട്ടിയാണ്. ഇതിനൊപ്പം ഇരുരാജ്യങ്ങളിലെയും ജനഹൃദയങ്ങളെ പിടിച്ചെടുത്ത് അവയെ തമ്മില്‍ അടുപ്പിക്കുന്ന പാലമാകാന്‍ മോദിക്ക് കഴിയട്ടെ എന്നാശംസിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തു വിട്ടിരിക്കുന്ന കത്തില്‍ അഖീദത്ത് നവീദ് എന്ന പെണ്‍കുട്ടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നത്.

” മഹത്തായ ജോലിയാണ് ജനഹൃദയങ്ങള്‍ കീഴടക്കുന്നത്. ഒരുപക്ഷേ താങ്കള്‍ ഇന്ത്യന്‍ ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് യുപി തെരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. കൂടുതല്‍ ഇന്ത്യാക്കാരുടെയും പാകിസ്ഥാനികളുടെയും ഹൃദയവും താങ്കള്‍ക്ക് കീഴടക്കാനാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളവും സമാധാനപരവുമാക്കുന്നതിനുള്ള ചുവടു വെയ്പ്പുകള്‍ എടുത്ത് ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ സമാധാനത്തിന്റ ഒരു പാലമാകണം. ബുള്ളറ്റുകള്‍ വാങ്ങുന്നില്ലെന്ന് തീരുമാനിക്കുകയും പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്യാം. ഞങ്ങളും തോക്കുകള്‍ വാങ്ങുന്നില്ല. പകരം സാധാരണക്കാര്‍ക്കുള്ള മരുന്നുകളും മറ്റും വാങ്ങാം” എന്നാണ് പ്രധാനമന്ത്രിക്കുള്ള കത്തില്‍ അഖ്വീദത്ത് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button