KeralaNews

വാളയാർ പീഡന കേസിനു സമാനമായി 10 വയസുകാരിയുടെ ആത്മഹത്യ; ക്രൂരപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്

കൊല്ലം: കൊല്ലത്തിനടുത്ത് കുണ്ടറയിൽ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ പത്തുവയസുകാരിയെ കണ്ടെത്തി. വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ലൈംഗിക പീഡനത്തിന് ഇരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്തതിനു സമാനമായ സംഭവമാണ് ഇതെന്നും സംശയിക്കുന്നു. വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പത്തുവയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടായിട്ടും പോലീസ് കാര്യമായ നടപടിയെടുത്തിട്ടില്ല. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകസാധ്യത പോലും സംശയിക്കുന്ന കേസിലാണ് പോലീസിന്റെ ഈ ഗുരുതരമായ അനാസ്ഥ.

പത്തുവയസുകാരി വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരച്ചതായി കണ്ടെത്തിയത് ജനുവരി പതിനഞ്ചിനാണ്. കാലുകൾ തറയിൽ മുട്ടിനിൽക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കുട്ടി നിരന്തരമായി ലൈംഗികചൂഷണത്തിന് ഇരയായെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറൽ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല. മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് പറഞ്ഞ് കുണ്ടറ പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങിയിട്ടും പോലീസ് അനാസ്ഥ കാട്ടിയെന്ന് കുട്ടിയടെ അച്ഛൻ പറയുന്നു.

കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെടുത്ത കുറിപ്പിൽ കുടുംബപ്രശ്മാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതിയിരുന്നു. പക്ഷെ ആത്മഹത്യകുറിപ്പ് കുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കേസിന്റെ സ്ഥിതിയറിയാൻ കുണ്ടറ സിഐ: ആർ.സാബുവിനെ സമീപിച്ചെങ്കിലും സമയമാകുമ്പോൾ പ്രതിയെ പിടിക്കുമെന്നായിരുന്നു പ്രതികരണം. അന്വേഷണത്തിന് അതിന്റേതായ രീതിയുണ്ടന്നും കുടുംബത്തെ ചോദ്യം ചെയ്യാൻ പ്രശ്നങ്ങളുണ്ടെന്നുമുള്ള മറുപടിയാണ് സിഐ നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button