കൃത്രിമക്ഷാമം സൃഷ്ടിച്ച് സംസ്ഥാനത്ത് അരിവില ഉയര്‍ത്താന്‍ ആന്ധ്ര ലോബിയുടെ നീക്കം. ഒരാഴ്ചയായി ആന്ധ്രയില്‍ നിന്നുള്ള അരി വരവ് നിലച്ചിട്ടുണ്ട്. ഇതോടെ മൊത്തവിപണിയില്‍ അരിവില അഞ്ചുരൂപവരെ വര്‍ധിക്കുകയും ചെയ്തു. ഒരു റാക്കില്‍ 2,500 ടണ്‍ ആയി ആകെ 12 റാക്ക് അരിയാണ് എത്തിക്കൊണ്ടിരുന്നത് . പക്ഷേ, കഴിഞ്ഞമാസം വന്നത് നാല് റാക്ക് അരി മാത്രമാണ് എത്തിയത് . ഒരാഴ്ചയായി ഒരു ചാക്ക് അരി പോലും കയറ്റിവിടാന്‍ ആന്ധ്രയിലെ മില്ലുടമകള്‍ തയാറായിട്ടില്ല. ചെറുകിട മില്ലുകളില്‍ ഭൂരിഭാഗവും പൂട്ടിയതോടെ വലിയ മില്ലുടമകളാണ് ആന്ധ്രയിലെ അരി വിപണി നിയന്ത്രിക്കുന്നത്. നെല്ലുല്‍പാദനം കുറഞ്ഞതുകൊണ്ടാണന്നാണ് വിതരണം കുറച്ചതെന്നാണ് വിശദീകരണം.
സബ്സിഡിയിനത്തില്‍ കിട്ടുന്ന അരിയാണ് സാധാരണക്കാരന് അല്‍പമെങ്കിലും ആശ്വാസം. എന്നാല്‍ ആന്ധ്രയില്‍ നിന്നുള്ള അരിവരവ് നിലച്ചതോടെ പൊതുവിതരണസംവിധാനത്തിലൂടെയുള്ള അരിവിതരണവും പ്രതിസന്ധിയിലാകും
Post Your Comments