ചില അച്ഛന്മാര് അങ്ങനെയാണ്..മക്കളെ ഉയരങ്ങളില്‍ എത്തിക്കാന്‍ പല കഷ്ടപാടുകളും സഹിക്കും. മക്കള്‍ വലിയ സ്ഥാനത്തെത്തിയാലും അവര്‍ സാധാരണ ജീവിതം തന്നെ നയിക്കും. എന്നാല്‍, അത് മക്കളെ അറിയിക്കില്ല. ഇവിടെ ഒരച്ഛന് അങ്ങനെയാണ്. പ്രവാസി തന്റെ അച്ഛനെക്കുറിച്ച് പറയുന്നതിങ്ങനെ..
മൂന്ന് പ്രാവശ്യം എന്റെ അമ്മച്ചി ബഹറനില്‍ വന്ന് പോയീ. അപ്പോഴും അപ്പച്ചന് വന്നില്ല. ഈ കഴിഞ്ഞ ഡിസംബറില്‍ ആണ് ഞാന്‍ ആ വിവരം അറിയിന്നുന്നത്, അപ്പച്ചന് വരാന്‍ മടിക്കുന്നതിന്റെ കാരണം. മുണ്ടും ഷര്‍ട്ടും ഉടുത്ത് ചെരിപ്പിടാതെ വന്നാല്‍ എന്റെ മോന് അവന്റെ കൂട്ടുകാരുടെയും മറ്റുള്ളവരുടേയും മുന്പില് ഞാന്‍ ഒരു അപമാനം ആകും എന്ന് കരുതിയിട്ടാണ് അപ്പച്ചന് വരാന്‍ മടിക്കുന്നത് എന്ന്. ഇന്ന് ഞങ്ങള്‍ ബഹറിനിലെക്ക് പോകുകയാണ്. അപ്പച്ചന് ഈ അറബിനാട്ടില്‍ നിന്ന് തിരിച്ചുപോകുന്നതുവരെ അപ്പച്ചന്റെ കൂടെ ഞാനും മുണ്ട് ഉടുത്ത് ചെരിപ്പിടാതെ ഉണ്ടാവും.
ഡേവിസ് ദേവസ്സി എന്ന പ്രവാസിമലയാളിയുടെ പോസ്റ്റിങ്ങനെയാണ്. തനി നാട്ടിന് പുറത്തുകാരനായ അച്ഛന് ചെരിപ്പിടാതെ മണ്ണില്‍ പണിയെടുത്താണ് ഡേവിസിനെ അച്ഛന് വളര്‍ത്തിയത്. അച്ഛനൊപ്പം ചെരിപ്പിടാതെ മുണ്ടുടുത്ത് ഡേവിസും ബഹറൈനിലേക്ക്് ഇത്തവണ വിമാനം കയറി. കുഴിമാടത്തില്‍ പൂക്കള്‍ വക്കുന്നതിന് പകരം ജീവിച്ചിരിക്കുമ്പോള്‍ മാതപിതാക്കളുടെ കയ്യില്‍ നമ്മള്‍ക്ക് പൂക്കള്‍ കൊടുക്കാമെന്നും ഡേവിസ് കുറിക്കുന്നു.
Post Your Comments