സിഎ വിദ്യാര്‍ത്ഥിനി മിഷേലിന്റെ മരണത്തില്‍ ദുരൂഹതകളേറെ. കേസില്‍ മിഷേലിന്റെ സുഹൃത്തെന്നു പറയുന്ന ക്രോണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രേരണകുറ്റം ചുമത്തിയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, ക്രോണിന്റെ കുടുംബവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നാണ് മിഷേലിന്റെ അച്ഛന് പറഞ്ഞത്. അതേസമയം, ക്രോണിനും കുടുംബത്തിനുമെതിരെ പരാതിയുമായി അയല്‍വാസികള്‍ രംഗത്തെത്തി.
വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഇവര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി അയല്‍വാസികള്‍ ആരോപിച്ചു. ക്രോണിനെതിരെ കഴിഞ്ഞ ഡിസംബറില്‍ പോലീസിന് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആക്ഷേപം. പിറവത്തിനു സമീപം കക്കയത്തുള്ള വീട്ടില്‍ രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ വീട്ടമ്മ രേഖയാണ് പരാതിയുടെ രംഗത്തെത്തിയത്.
ഭര്‍ത്താവ് വിദേശത്താണ്. ക്രോണിനും കുടുംബവും നിരന്തരം ശല്യം ചെയ്തിരുന്നുവെന്ന് രേഖ പറയുന്നു. ഇതിനെതിരെ കഴിഞ്ഞ ഡിസംബര്‍ 30 ന് വനിതാ സെല്ലിന് പരാതി നല്‍കിയിരുന്നു. നടപടി ഇല്ലാത്തതിനാല്‍ പരാതി ഡി ജി പി ക്കും മുഖ്യമന്ത്രിക്കും അയച്ചു. എന്നിട്ടും നടപടി ഉണ്ടായില്ല. അന്ന് നടപടി എടുത്തിരുന്നെങ്കില്‍ പെണ്‍കുട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് രേഖ പറയുന്നു. നാട്ടില്‍ ജിക്കു എന്നറിയപ്പെടുന്ന ക്രോണിന് കഞ്ചാവ് ഉപയോഗിച്ചിരുന്നതായും പെണ്‍കുട്ടികളെ ഉപദ്രവിച്ചതായും കേട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു.
Post Your Comments