Technology

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍

വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിള്‍. ഗൂഗിള്‍ ഹാങ്ങൗട്ട് വഴി മുപ്പത് പേര്‍ക്ക് ഒരേ സമയം ഒരുമിച്ച്‌പങ്കെടുക്കാന്‍ സാധിക്കുന്ന എച്ച്‌ഡി വീഡിയോ മെസേജിങ് സര്‍വീസ് ആണ് ഗൂഗിള്‍ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നത്. ബിസിനസ് സംബന്ധമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ ആപ്ലിക്കേഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഹാങ്ങൗട്ടില്‍ ഒരു സമയത്ത് പത്ത്പേര്‍ക്ക് മാത്രമേ ഒരുമിച്ച്‌ സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. അതിനാൽ മുപ്പത് പേരടങ്ങുന്ന വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സംസാരിക്കുവാന്‍ ഈ ആപ്പ് ഉപകരിക്കും.

ഡെസ്ക്ടോപ്പ് വെര്‍ഷനായിരിക്കും ആദ്യം അവതരിപ്പിക്കുക. ഇതില്‍ മീറ്റിങ് കോഡ് നല്‍കിയാല്‍ ആദ്യം വരാന്‍ പോകുന്ന മീറ്റിങ്ങുകള്‍ വലതുവശത്ത് കാണുവാന്‍ സാധിക്കുന്നതാണ്. ഇനി വലിയ കോണ്‍ഫറന്‍സ് ആണെങ്കില്‍ സംസാരിക്കുന്ന ആളിനും പങ്കെടുക്കുന്ന മറ്റുള്ള ആളുകളുടെ ലിസ്റ്റ് , പേരുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്കും പ്രത്യേകം ബോക്സുകള്‍ സ്ക്രീനില്‍ കാണുവാന്‍ സാധിക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button