കോണ്ടോടി : നവീകരണ ജോലികള്‍ പൂര്‍ത്തിയാക്കി തുറന്ന കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ പ്രതലത്തിനു മിനുസം കൂടുതലെന്നു ഘര്‍ഷണ പരിശോധന റിപ്പോര്‍ട്ട്. മഴയില്‍ വിമാനങ്ങള്‍ റണ്‍വേയില്‍ നിന്ന് തെന്നിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ പൈലറ്റുമാരും വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗവും ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടെന്നു സൂചന.
റണ്‍വേ നവീകരണം പൂര്‍ത്തിയാക്കിയ ശേഷം ഈ മാസം ഒന്നിനാണ് പ്രത്യേക വാഹനമെത്തി ഘര്‍ഷണ പരിശോധന നടത്തിയത്. പരിശോധനയില്‍ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ ഘര്‍ഷണഫലം 0.34 ആണ്. എന്നാല്‍ കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വേയുടെ മധ്യനിരയില്‍ നിന്നു മൂന്നു മീറ്ററില്‍ നടത്തിയ പരിശോധനയില്‍ 0.30 ആണ് കിട്ടിയത്. ഇത് കുറഞ്ഞ ഘര്‍ഷണഫലത്തിലും താഴെയാണ്.
Post Your Comments