തിരുവനന്തപുരം : പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് എക്‌സൈസ് വകുപ്പിന്റെ താത്ക്കാലിക ചുമതല കൂടി നല്‍കാന്‍ തീരുമാനിച്ചു. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ ചുമതല സുധാകരന് നല്‍കുന്നത്. ഇത് സംബന്ധിച്ച് സുധാകരന് ഔദ്യോഗിക അറിയിപ്പ് ഇന്നലെ വൈകുന്നേരം ലഭിച്ചതായാണ് സൂചന.
അധിക ചുമതലയായാണ് എക്‌സൈസ് വകുപ്പു കൂടി നല്‍കുന്നത്. പുതിയ മദ്യനയം അടക്കം നിര്‍ണായകമായ തീരുമാനങ്ങള്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് പുറത്തിറങ്ങാനിരിക്കുന്ന സാഹചര്യത്തിലാണ് ജി. സുധാകരന് ചുമതല നല്‍കുന്നത്. പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിട്ടുണ്ടെങ്കിലും തുടര്‍ ചര്‍ച്ച നടത്തി ഔദ്യോഗിക പ്രഖ്യാപനം നടത്തേണ്ടതുണ്ട്.
Post Your Comments