മൈസൂരു• പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പണച്ചാക്കുകള്‍ക്ക് കാഴ്ച വച്ച ശേഷം ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിന്റെ തലവനായ എസ്.ഡി.പി ഐ നേതാവ് പിടിയില്‍. എസ്.ഡി.പി.ഐ നേതാവും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കണ്ണൂര്‍ സ്വദേശി നൗഷാദ് കേച്ചേരിയെയാണ് കര്‍ണാടക ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്.
നൗഷാദിനൊപ്പം സ്ത്രീ അടക്കം 4 പേർ കഴിഞ്ഞ അഞ്ചുദിവസമായി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ബാംഗ്ലൂരിൽ ബിസിനസ് നടത്തി വരികയായിരുന്നു എന്നാണ് വിവരം.
അതേസമയം, നൗഷാദ് കീച്ചേരിയെ അന്വേഷണ വിധേയമായി പാർട്ടിയുടെ പ്രാഥമികാംഗ്വത്തത്തിൽ നിന്ന് പുറത്താക്കിയതായി എസ്‌ഡിപിഐ ജില്ലാ പ്രസിഡണ്ട് കെകെ അബ്ദുൽ ജബ്ബാർ അറിയിച്ചു. മൈസൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പെൺവാണിഭ സംഘത്തിൽ നൗഷാദ് കീച്ചേരിയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണു നടപടി.
Post Your Comments