
തിരുവനന്തപുരം : നടി അനുശ്രീയില്‍ നിന്ന് രണ്ടു പഫ്‌സിനും കാപ്പിക്കും 680 രൂപ വാങ്ങിയ വിമാനത്താവളത്തിലെ റസ്റ്റോറന്റിനെതിരെയുള്ള പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കണമെന്ന് സംസ്ഥാനകമ്മിഷന്‍.
2015 സെപ്റ്റംബര്‍ 23നാണ് സംഭവം യാത്രക്കാരെ പിഴിയുന്ന റസ്റ്റോറന്റിനെതിരെ നടപടിയെടുക്കാന്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണ്‍ പി മോഹനദാസ് ഭക്ഷ്യസുരക്ഷാ കമ്മിഷണറോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെ റസ്‌റ്റോറന്‍ിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലെ ഭക്ഷ്യസുരക്ഷ അതോറിറ്റിക്കേ അധികാരമുള്ളുവെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മിഷനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതി ദേശീയ മനുഷ്യാവകാശ കമ്മിഷന് അയച്ചത്.
Post Your Comments