അമേഠി:നെഹ്റു – ഗാന്ധി കുടുംബത്തിന്റെ തട്ടകമായ യു പിയിലെ അമേഠി ജില്ലയിൽ ആകെയുള്ള നാല് സീറ്റുകളില്‍ മൂന്നിടത്തും ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ഒരിടത്ത് എസ് പി സ്ഥാനാർഥി ജയിക്കുകയും ചെയ്തപ്പോൾ കോൺഗ്രസ്സ് തകർന്നടിഞ്ഞു. ഇത് ചരിത്രത്തിലാദ്യമായാണ് അമേഠി കോൺഗ്രസ്സിനെ കൈവിടുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം രാജീവ് ഗാന്ധി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി ഇവരുടെ സ്വന്തം മണ്ഡലമാണ് അമേഠി.ഇപ്പോൾ രാഹുലിന്റെ മണ്ഡലമായ അമേഠിയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും നേടാനാകാതിരുന്ന ബി ജെ പിയാണ് മൂന്ന് സീറ്റുകളില്‍ വിജയം കൊയ്തത്.
സമാജ്വാദി പാർട്ടിയുമായി സഖ്യത്തിലാണെങ്കിലും റായ്ബറേലി, അമേഠി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ 10 നിയമസഭാ സീറ്റുകളിലും കോൺഗ്രസ്സ് മത്സരിച്ചിരുന്നു. ചിലയിടത്ത് എസ് പിയും കോൺഗ്രസ്സും നേർക്ക് നേരെ മത്സരിക്കുകയും ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷമായി രാഹുല്‍ അമേഠിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ്. അമേഠിയും റായ്ബറേലിയും കോൺഗ്രസ്സിന്റെ അഭിമാന മേഖലകളാണ്. ഇവിടെയാണ് കോൺഗ്രസ് തകർന്നടിഞ്ഞത്. ഇത് കോൺഗ്രസ് വൃത്തങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.
Post Your Comments