IndiaNews

നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് വിജയത്തില്‍ നരേന്ദ്രമോദിയെ പ്രശംസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് ബിജെപിയും നരേന്ദ്രമോദിയും നേടിയ ഉജ്വല വിജയത്തെ രാഹുല്‍ ഗാന്ധി പ്രശംസിച്ചത്. യു​പി​യി​ലേ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​യും വി​ജ​യ​ത്തി​ന് താ​ൻ അ​ഭി​ന​ന്ദി​ക്കു​ന്നു എ​ന്നാ​ണ് രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്ത​ത്. പ​ഞ്ചാ​ബി​ൽ കോ​ണ്‍ഗ്ര​സി​നെ വി​ശ്വ​സി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്ത എ​ല്ലാ​വ​ർ​ക്കും രാ​ഹു​ൽ ന​ന്ദി​ അ​റി​യി​ച്ചു.

രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിന് ജനാധിപത്യം നീണാള്‍ വാഴട്ടെ എന്നായിരുന്നു മറുപടിയായി നരേന്ദ്രമോദി ട്വീറ്റ് ചെയ്തത്. ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും വ്യക്തമായ ഭൂരിപക്ഷം ബിജെപി സ്വന്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button