പേടിഎമ്മിന്റെ സര്‍വ്വീസ് ചാര്‍ജ് ഈടാക്കല്‍ നടപടി പൊളിച്ചടുക്കിയത് സോഷ്യല്‍ മീഡിയ. ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കിയ നടപടി പെട്ടെന്നായിരുന്നു പെടിഎം പിന്‍വലിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ കമ്പനിക്കെതിരെ അത്രമാത്രം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. നടപടി പിന്‍വലിക്കുകയല്ലാതെ പെടിഎമ്മിന് വേറെ വഴിയില്ലായിരുന്നു.
പുതിയ തീരുമാനം എടുത്തത് പോലെ പിന്‍വലിക്കാനും തങ്ങളെ നിര്‍ബന്ധിച്ചത് സോഷ്യല്‍ മീഡിയയാണെന്ന് പേടിഎം സ്ഥാപകനും സി.ഇ.ഒയുമായ വിജയ് ശേഖര്‍ തുറന്നുപറഞ്ഞു. ഇ-കൊമേഴ്‌സ് രംഗത്തെ അതികായന്മാരായ ചൈനീസ് കമ്പനി ആലിബാബ, പേടിഎമ്മിന്റെ ഓഹരികള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് ക്രെഡിറ്റ് കാര്‍ഡ് വഴി വാലറ്റിലേക്ക് പണം നിറയ്ക്കുന്നതിന് രണ്ട് ശതമാനം സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുമെന്ന് പ്രഖ്യാപിച്ചത്.
ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാലറ്റിലേക്ക് നിറച്ച ശേഷം ആളുകള്‍ ഇത് നേരെ അക്കൗണ്ടിലേക്ക് മാറ്റി പണമായി പിന്‍വലിക്കുന്നുവെന്ന് കണ്ടെത്തിയെന്നായിരുന്നു കമ്പനി ഇതിനു വിശദീകരണമായി പറഞ്ഞത്. ക്രെഡിറ്റ് കാര്‍ഡ് വഴി പണം പിന്‍വലിച്ചാല്‍ ബാങ്കുകള്‍ വന്‍പലിശ ഈടാക്കും. പേടിഎം സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ ഇത് ഒഴിവാക്കാമെന്ന് മാത്രമല്ല. കാര്‍ഡ് ഉപയോഗത്തിന് ബാങ്കുകള്‍ നല്‍കുന്ന റിവാര്‍ഡ്‌സ് പോയിന്റുകളും കിട്ടും.
കാര്‍ഡ് വഴി വാലറ്റിലേക്ക് പണം നിറയ്ക്കുന്നതിന് പേടിഎം അധിക ചാര്‍ജ്ജൊന്നും ഈടാക്കുന്നില്ലെങ്കിലും ബാങ്കുകള്‍ക്കും കാര്‍ഡ് നെറ്റ്‌വര്‍ക്കുകള്‍ക്കും പേടിഎം പണം നല്‍കുന്നുണ്ട്. വാലറ്റിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനും നിലവില്‍ പേടിഎം പണമൊന്നും ഈടാക്കുന്നില്ല. അക്കൗണ്ടിലേക്ക് മാറ്റാനായി മാത്രം വാലറ്റിലേക്ക് പണം നിറയ്ക്കുന്നത് കമ്പനിക്ക് നഷ്ടമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഇങ്ങനെ ഈടാക്കുന്ന പണം ഡിസ്‌കൗണ്ട് കൂപ്പണായി തിരികെ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Post Your Comments